---
title: "ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ടാങ്കർ ലോറി ഡ്രൈവർ ചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി"
english_title: "he tanker lorry driver who died of a heart attack while driving a lorry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346395/he tanker lorry driver who died of a heart attack while driving a lorry"
published_at: "2026-03-08T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad224f793e2_1001140423.jpg"
keywords: []
---

# ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ടാങ്കർ ലോറി ഡ്രൈവർ ചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

> **Lead Summary:** ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരികിലെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു ഈസ്റ്റ് പള്ളൂരിലെ കണ്ണോത്ത് ഹൗസിൽ ചന്ദ്രന് കണ്ണീരിൽ കുതിർന്ന മൊഴി.

## Article Content

ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരികിലെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു ഈസ്റ്റ് പള്ളൂരിലെ കണ്ണോത്ത് ഹൗസിൽ ചന്ദ്രന് കണ്ണീരിൽ കുതിർന്ന മൊഴി.

പള്ളൂർ മുരളി ട്രേഡിംഗ് കമ്പനി പെട്രോൾ പമ്പിലെ ടാങ്കർ ലോറി ഡ്രൈവറായിരുന്നു ചന്ദ്രൻ. ഫറൂഖ് ഇന്ത്യൻ ഓയിൽ ഡിപ്പോയിൽ നിന്ന് ഇന്ധനം കൊണ്ടുവന്ന് പള്ളൂരിലെ പമ്പിൽ ലോഡ് ഇറക്കിയ ശേഷം മേക്കുന്ന് മത്തിപ്പറമ്പിലെ മറ്റൊരു പമ്പിലേക്ക് ലോറി പാർക്ക് ചെയ്യാൻ പോകുന്നതിനിടെയായിരുന്നു സംഭവം.

ചൊക്ലി രാമവിലാസം സ്കൂൾ റോഡിലെ ഇറക്കത്തിൽ എത്തിയപ്പോൾ ഡ്രൈവർക്കു അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ലോറി നിയന്ത്രണം വിട്ട് പാതയോരത്തെ മതിലിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. സീറ്റിൽ കുഴഞ്ഞ നിലയിൽ കണ്ട ചന്ദ്രനെ നാട്ടുകാർ ചൊക്ലി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ദീർഘകാലമായി ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

പരേതരായ ഉണ്ണികൃഷ്ണൻ–മാധവി ദമ്പതികളുടെ മകനാണ്.

ഭാര്യ: മാലതി (ഉഷ).

മകൾ: ഷാർമ്മിള (ഓസ്ട്രേലിയ).

മരുമകൻ: വിജു നാഥ്.

സഹോദരങ്ങൾ സരള, വിജയൻ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346395/he tanker lorry driver who died of a heart attack while driving a lorry)